ബിജെപി ഭീഷണി നേരിടാന്‍ കോണ്‍ഗ്രസുമായുള്ള സമീപനം മാറ്റേണ്ടതുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നു; കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കും

ബിജെപി ഭീഷണി നേരിടാന്‍ കോണ്‍ഗ്രസുമായുള്ള സമീപനം മാറ്റേണ്ടതുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നു; കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സിപിഎം സമീപനം മാറിയേക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പിബി യോഗം തീരുമാനിച്ചു. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പായി കരുട രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തണോ അതോ നിലവിലെ അവസ്ഥയില്‍ തുടരണോ എന്ന് തീരുമാനിക്കും.

ബിജെപി പൊതു ശത്രുവായതിനാല്‍ ഇവരെ ഒരുമിച്ചു നേരിടാനുള്ള സഖ്യം വേണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള ചര്‍ച്ച. പശ്ചിമ ബംഗാള്‍ ഘടകമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളോട് ചര്‍ച്ചചെയ്തു മുന്നോട്ടു പോകേണ്ടെതുണ്ടെന്നും കരടു രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. 

യെച്ചൂരിയുടെ രാജ്യസഭാംഗത്വത്തിന് കോണ്‍ഗ്രസ് പിന്തുണ ഒഴിവാക്കിയതിനെതിരേ കേന്ദ്രകമ്മറ്റിയംഗം ഗൗതം ദേബ് പൊളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com