പ്രതികളുമായി ബന്ധമില്ലെന്ന മൊഴി നാദിര്‍ഷായ്ക്ക് വിനയാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്
പ്രതികളുമായി ബന്ധമില്ലെന്ന മൊഴി നാദിര്‍ഷായ്ക്ക് വിനയാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്‍ തീരുമാനം. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.

അതേസമയം പ്രതികളുമായി ബന്ധമില്ലെന്ന മൊഴി നാദിര്‍ഷായ്ക്ക്് വിനയാകുമെന്നാണ് സൂചനകള്‍. ജയിലില്‍ നിന്ന് സുനില്‍കുമാര്‍ നാദിര്‍ഷായെ വിളിച്ചത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.ഒരു പരിചയവുമില്ലാത്തയാളോട് സംസാരിക്കുന്നതുപോലെയല്ല സുനില്‍കുമാര്‍ സംസാരിച്ചത്. . ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേ നാദിര്‍ഷാ നല്‍കിയ ആദ്യമൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് ചോദിച്ചറിയാനാണ് ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ ബുധനാഴ്ച പൊലീസ് നാദിര്‍ഷായോട് ആവശ്യപ്പെട്ടത്.എന്നാല്‍ തനിക്ക് നെഞ്ചുവേദനയാണ് എന്ന് പറഞ്ഞ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസില്‍ വഴിത്തിരിവായ 13 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ദിലീപിനൊപ്പം നാദിര്‍ഷായേയും ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com