അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം; 1952ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് അജയ് തറയില്‍

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരുവ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ് 
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം; 1952ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് അജയ് തറയില്‍

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടുള്ളുവെന്ന 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിച്ച് ക്ഷേത്ര ആരാധനയിലും,വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന തിരുത്ത് വരുത്തി ഉത്തരവിറക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതേയും ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്തുന്നത് ഒരു പതിവാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. അതുകൊണ്ട് ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും മാത്രമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടുള്ളുവെന്ന 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് പരിഷ്‌കരിച്ച് ക്ഷേത്ര ആരാധനയിലും,വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന തിരുത്ത് വരുത്തി ഉത്തരവിറക്കുവാന്‍ ആഗ്രഹിക്കുന്നു.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരുവ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് മെമ്പര്‍മാരും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com