ആരെയും പേടിച്ച് നില്‍ക്കേണ്ടതില്ല;ആ 52 ദിവസങ്ങള്‍ കൊണ്ട് ഒരുപാട് തിരിച്ചുകിട്ടിയ തോന്നലുണ്ടായെന്ന് ഭാവന

വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സിനിമയിലെ പല കാര്യങ്ങളും തുറന്നു പറയാന്‍ എല്ലാവര്‍ക്കും സഹായകമാകും. ആരെയും പേടിച്ച് നില്‍ക്കേണ്ടതില്ലെന്നും തുറന്നു പറയാനുള്ള വേദിയാണ് വിമന്‍ കളക്ടീവ് എന്നും ഭാവന
ആരെയും പേടിച്ച് നില്‍ക്കേണ്ടതില്ല;ആ 52 ദിവസങ്ങള്‍ കൊണ്ട് ഒരുപാട് തിരിച്ചുകിട്ടിയ തോന്നലുണ്ടായെന്ന് ഭാവന

കൊച്ചി: ആ 52 ദിവസങ്ങള്‍ കൊണ്ട് ഒരുപാട് തിരിച്ചുകിട്ടിയ തോന്നലാണ് ഉണ്ടായത്. വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സിനിമയിലെ പല കാര്യങ്ങളും തുറന്നു പറയാന്‍ എല്ലാവര്‍ക്കും സഹായകമാകും. ആരെയും പേടിച്ച് നില്‍ക്കേണ്ടതില്ലെന്നും തുറന്നു പറയാനുള്ള വേദിയാണ് വിമന്‍ കളക്ടീവ് എന്നും ഭാവന പറഞ്ഞു.

മലയാളസിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നടി വ്യക്തമാക്കി. സിനിമാ മേഖലയില്‍ നായികയുടെ സ്ഥാനം രണ്ടാമത് മാത്രമാണ്. നായികയില്ലെങ്കിലും മലയാള സിനിമാ ചെയ്യാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഭാവന വ്യക്തമാക്കി

ഒരു സിനിമ വിജയം കൊണ്ട് തനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നും വിവാഹശേഷം സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. തന്റെ  സിനിമാ ജീവിതത്തിന് തടസം നില്‍ക്കുന്നയാളല്ല തന്റെ ഭര്‍ത്താവെന്നും സ്തീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്ന ആളാണ് തന്റെ ഭര്‍ത്താവ് എന്നും ഭാവന പറഞ്ഞു.

അച്ചന്റെ മരണം ജിവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയതായും പ്രേക്ഷകര്‍ നല്‍കിയ എല്ലാത്തിനും നന്ദിയുണ്ടെന്ന് ഭാവന പറഞ്ഞു. പൃഥിരാജ് നല്ല സുഹൃത്താണെന്നും പൃഥിയോട് ബഹുമാനമാണെന്നും ഭാവന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com