കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു

പൊലീസ് വാഹനം ഓട്ടോ റിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്
കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു

തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു. പൊലീസ് വാഹനം ഓട്ടോ റിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവല്ല പൊടിയാടി ജംങ്ഷനിലാണ് അപകടം നടന്നത്. തിരുവനന്തപുരം എആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന കടയ്ക്കല്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. അപകടത്തില്‍ എസ്‌ഐക്കും പരിക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com