ചലചിത്രപുരസ്‌കാര വിതരണം: പ്രമുഖ താരങ്ങള്‍ ചടങ്ങിന് എത്താത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ല. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്
ചലചിത്രപുരസ്‌കാര വിതരണം: പ്രമുഖ താരങ്ങള്‍ ചടങ്ങിന് എത്താത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ചലചിത്ര പുരസ്‌കാര സമ്മേളന വേദിയില്‍ മുന്‍നിര താരങ്ങള്‍
എത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ല. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ക്ഷണിക്കാതെ തന്നെ ചലചിത്രലോകത്ത് നിന്ന് ഇത്തരം പരിപാടിയില്‍ സാന്നിധ്യമുമണ്ടാകണമെന്ന് പിണറായി പറഞ്ഞു. 

വംശവും വര്‍ണവും ദേശീയതയും അതിര്‍ത്തികളും തീര്‍ത്ത സങ്കുചിതവൃത്തങ്ങളില്‍ ചുരുങ്ങിക്കൂടുന്ന കൂപമണ്ഡൂകങ്ങളായി മനുഷ്യന്‍ മാറിക്കഴിഞ്ഞ ആഗോള വര്‍ത്തമാനത്തില്‍ കലാകാരന് ഏറ്റെടുക്കാനുള്ളത് ഒരു ചരിത്രദൗത്യമാണ്. തീവ്രമായ മനുഷ്യത്വം നിറഞ്ഞു നില്‍ക്കുന്ന ശബ്ദം എല്ലാ വിഭാഗിയതയ്ക്കും മീതെ ഉയരുന്ന ഉറച്ച ശബ്ദമാകണം. ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും സമരസപ്പെടുന്നത് സവിശേഷമായ സാംസ്‌കാരിക സാഹചര്യത്തിലാണെന്നും പിണറായി പറഞ്ഞു. സാംസ്‌കാരികരംഗത്തും ഫാസിസം പിടിമുറുക്കുകയാണ്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടത്. ജെഡി ഡാനിയേല്‍ പുരസ്‌കാരതുക ഒരു ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായും പിണറായി പറഞ്ഞു. 

തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ക്കെല്ലാം ക്ഷണമുണ്ടായെങ്കിലും അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് എംഎല്‍എമാരായ സിനിമാ താരങ്ങള്‍ വിട്ടുനിന്നതെന്നാണ് സൂചന. അതേസമയം വിമന്‍ ഇന്‍ സിനിമാ പ്രവര്‍ത്തകരുടെ സജീവസാന്നിധ്യമായിരുന്നു പുരസ്‌കാര ചടങ്ങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com