ശ്രീനിയേട്ടനെപ്പോലെ ഇനിയും ആളുകള്‍ വരും, മറ്റേ ബാബയുടെ ടീം ചെയ്ത പോലെ ചെറിയ കലാപമെങ്കിലും വേണമെന്നു പറയും: ആഷിഖ് അബു

വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍
ശ്രീനിയേട്ടനെപ്പോലെ ഇനിയും ആളുകള്‍ വരും, മറ്റേ ബാബയുടെ ടീം ചെയ്ത പോലെ ചെറിയ കലാപമെങ്കിലും വേണമെന്നു പറയും: ആഷിഖ് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നടിക്കൊപ്പം മാത്രമെന്ന് സംവിധായകന്‍ ആഷിഖ് അബു. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടതുപോലെ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ലെന്നായിരുന്നു താന്‍ അടക്കം ദിലീപിനെ അടുത്തറിയാവുന്നവരുടെ വിശ്വാസം. എന്നാല്‍ പൊലീസ് നടത്തിയ നീക്കം കഥയിലെ അണിയറനാടകങ്ങളെ പൊളിച്ചെറിഞ്ഞെന്ന് ആഷിഖ് അബു ചൂണ്ടിക്കാട്ടി.

വരുംദിവസങ്ങളില്‍ ശ്രീനിവാസനെപ്പോലെ ഇനിയും ആളുകള്‍ വരും. കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് അവര്‍ പറയുമെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍.

ആഷിഖ് അബുവിന്റെ കുറിപ്പ്: 

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീല്‍ ആണെന്ന് മറക്കുന്നില്ല. 
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
#അവള്‍ക്കൊപ്പം 
#അവള്‍ക്കൊപ്പംമാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com