ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!

 94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന്‍ ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്‍
ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!

തിരുവനന്തപുരം: 94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന്‍ ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്തെ ഒരു കോളജ് അധ്യാപകനാണ് വിഎസിന്റെ ഹിന്ദി മാഷ്. ഭരണപരിഷ്‌കാര കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ വീണുകിട്ടുന്ന സമയത്താണ് വിഎസിന്റെ ഹിന്ദി പഠനം. ഇപ്പോഴെന്താ ഒരു ഹിന്ദി പ്രേമം എന്ന് ചോദിച്ച അടുപ്പക്കാരനോട് ''വെറുതേയിരിക്കുകയല്ലേ ഹിന്ദി പഠിച്ചേക്കാം...ഒരു പുതിയ ഭാഷയല്ലേ...''എന്നായിരുന്നു വിഎസിന്റെ മറുപടി. 

ഫാസിസത്തെ ചെറുക്കാന്‍ ഹിന്ദിയില്‍ പ്രസംഗിക്കാനാകും ഇപ്പോഴത്തെ ഹിന്ദി പഠനമെന്നും അല്ല,തനിക്കെതിരെ കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനും മറ്റ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കാനുമാണ് എന്നും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടത് നേതാക്കളുടെ ശബ്ദത്തിന് ഏറെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്, അത് മുതലെടുത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വരിക എന്നതാകും ഉദ്ദേശ്യമെന്നും വിഎസിന്റെ പരിചയക്കാര്‍ക്കിയില്‍ സംസാരമുണ്ട്. 

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയിലടക്കം ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും കളം നിറയുന്ന സാഹചര്യത്തിലാണ് വിഎസും ഹിന്ദിയുമായി രംഗത്തെത്തുന്നത്. 

ഏകദേശം ഒരുവര്‍ഷമായി വിഎസ് ഹിന്ദി പഠിച്ചു തുടങ്ങിയിട്ട്. വിപ്ലവകാരിയാണെങ്കിലും ഗുരുഭക്തിക്ക് കുറവൊന്നുമില്ല,നമസ്‌തേ ഗുരുജി എന്ന് അഭിവാദ്യം ചെയ്താണ് പഠനം ആരംഭിക്കുന്നത്. 

11-ാം വയസ്സില്‍ എഴാംക്ലാസില്‍വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്ന വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് ഇംഗ്ലീഷ് പഠിക്കുന്നത്.പിന്നീട് കമ്പ്യൂട്ടറും പഠിച്ചു. ഇപ്പോഴിതാ ദേശീയഭാഷയായ ഹിന്ദി പഠിച്ച് പുതിയ അംഗത്തിനിറങ്ങുകയാണ് വിഎസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com