ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദിയെന്ന് പിണറായി വിജയന്‍

ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും
ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: യമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണ്. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

യമിനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നുചാലിനെ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മോചനം സാധ്യമായത്. ഇക്കാര്യം ഉച്ചയോടെ ഒമാന്‍ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്. വിവരം  സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് പുറമെ വത്തിക്കാന്റെ ഭാഗത്തുനിന്നുള്ള ഇടപെടലാണ് മോചനം സാധ്യമാക്കിയെതെന്നും റിപ്പോര്‍ട്ടുകളുണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com