ഐഎസ് തീവ്രവാദികള്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

യെമനില്‍ തന്നെ തട്ടിക്കൊണ്ടുപോയ ഐഎസ് തീവ്രവാദികള്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ടുപോയ ശേഷം തന്നെ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായും ഉഴുന്നാലില്‍
ഐഎസ് തീവ്രവാദികള്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

റോം: യെമനില്‍ തന്നെ തട്ടിക്കൊണ്ടുപോയ ഐഎസ് തീവ്രവാദികള്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ടുപോയ ശേഷം തന്നെ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായും ഉഴുന്നാലില്‍ പറയുന്നു. സെലേഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക്  നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തട്ടിക്കൊണ്ടുപോയവര്‍ അറബിയും ഇംഗ്ലീഷുമാണ് സംസാരിച്ചത്. ശാരീരികാവസ്ഥ മോശമായതിനാല്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ നല്‍കിയതായും ഫാദര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ പ്രധാനമന്ത്രിക്കും  സര്‍ക്കാരിനും ജനങ്ങള്‍ക്കും ഫാ. ടോം നന്ദി അറിയിച്ചിരുന്നുി. വത്തിക്കാനിലുള്ള ഫാദര്‍ ടോം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിക്കവേയാണ് നന്ദി അറിയിച്ചത്. മോചനത്തിന് നടപടിയെടുത്ത ഒമാനും യെമനും നന്ദി സുഷമ പറഞ്ഞു. ട്വീറ്റിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഉഴുന്നാലിലെ ഇന്നലെയാണ് മോചിപ്പിച്ചത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. മോചനശേഷം ഒമാനില്‍ നിന്നും ഉഴുന്നാലില്‍ നേരെ വത്തിക്കാനിലേക്കായിരുന്നു പോയത്. അവിടുത്ത ചികിത്സയ്ക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com