പുതിയ കെപിസിസി പ്രസിഡന്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായം

സമവായത്തിലൂടെ സ്ഥാനമാനങ്ങള്‍ വീതംവെയ്ക്കാനും തീരുമാനമായി 
പുതിയ കെപിസിസി പ്രസിഡന്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായം

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം. നിലവില്‍ താത്കാലിക പ്രസിഡന്റായി തുടരുന്നത് എംഎം ഹസ്സനാണ്. സമവായത്തിലൂടെ സ്ഥാനമാനങ്ങള്‍ വീതംവെയ്ക്കാനും തീരുമാനമായി. എ,ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ചൊവ്വാഴ്ചയാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിരുന്നു. കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ മാസം 20നകം നടത്താനും ധാരണയായി. 

ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് കഴിഞ്ഞ ദിവസം കെ.മുരളീധരന്‍ പറഞ്ഞിരുന്നു.ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണം എന്ന് പറഞ്ഞതിനെ അനുകൂലിച്ചായിരുന്നു മുരളീധരന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com