സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ - ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കാനും തീരുമാനമായി
സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കാനും തീരുമാനമായി. സംഘടനാ തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെ്ന്നും എന്നാല്‍ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലെതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. ഇക്കാര്യത്തിനോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് യോജിക്കുകയായിരുന്നു.

സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ പറഞ്ഞു.  ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും സുധീരന്‍ പറഞ്ഞു

അതേസമയം പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി.സി.ചാക്കോയും ഉന്നയിച്ചു. എന്നാല്‍ താന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നുമായിരുന്നു മുരളീധരന്റെ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com