കടകംപള്ളിയുടെ ക്ഷേത്രദര്‍ശന വിവാദം: സിപിഎം വിശദീകരണം തേടും

പത്രത്തില്‍ കണ്ട വിവരമേയുള്ളു. എന്താണ് സംഭവിച്ചതെന്നറിയില്ല. ഇക്കാര്യത്തില്‍ കടകംപള്ളിയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും കോടിയേരി 
കടകംപള്ളിയുടെ ക്ഷേത്രദര്‍ശന വിവാദം: സിപിഎം വിശദീകരണം തേടും

തിരുവനന്തപുരം: കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശന വിവാദം വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്താണ് സംഭവിച്ചതെന്ന് റിയില്ല. വാര്‍ത്തകള്‍ ശരിയാണോയെന്ന് കടകം പള്ളി പറട്ടെ. കടകംപള്ളിയുടെ വിശദീകരമറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

ദേവസ്വം മന്ത്രികൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമി രോഹിണി ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നെ കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കിതുക അന്നദാനത്തിന് നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വൈരുധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നായിരുന്നു ഇക്കാര്യത്തില്‍ എംവി ഗോവിന്ദന്റെ അഭിപ്രായം. ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com