ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; കാരായി രാജന് കോടതിയുടെ ശാസന

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യ വ്യവസ്ഥകള്‍ ഇളവു നേടി തലശേരിയില്‍ പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; കാരായി രാജന് കോടതിയുടെ ശാസന

കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ഫസല്‍ വധക്കേസ് പ്രതി കാരായി രാജനെ സിബിഐ കോടതി ശാസിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനു ജാമ്യ വ്യവസ്ഥകള്‍ ഇളവു നേടി തലശേരിയില്‍ പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന. 

രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. രാജന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com