വിഴിഞ്ഞം പദ്ധതിയിലൂടെ സര്‍ക്കാര്‍ പൊതുമുതല്‍ വില്‍ക്കുകയാണോയെന്ന് ഹൈക്കോടതി

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി - ആദ്യ ദിനം മുതല്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി 
വിഴിഞ്ഞം പദ്ധതിയിലൂടെ സര്‍ക്കാര്‍ പൊതുമുതല്‍ വില്‍ക്കുകയാണോയെന്ന് ഹൈക്കോടതി

കൊച്ചി വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ 
പൊതുമുല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സ്വത്ത് സര്‍ക്കാര്‍ പണയം വെക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്നത് 13947 കോടി രൂപയാണ്. ആദ്യ ദിനം മുതല്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി വിമര്‍ശിച്ചു. 40 വര്‍ഷത്തിനു ശേഷം വിഴിഞ്ഞം പദ്ധതി സംസ്ഥാന സര്‍ക്കാരിന് തിരിച്ചു നല്‍കുമ്പോള്‍ 19555 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ടി വരും. സര്‍ക്കാരിന്  പദ്ധതി കൊണ്ട് ലഭിക്കുന്നതിനേക്കാള്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ട അവസ്ഥയാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി

കരാര്‍ പരിശോധിച്ച സിഎജി അമ്പരന്നുവെന്നു ചൂണ്ടിക്കാട്ടിയ കോടതി സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍  കമ്മീഷന്‍ കടലാസ്സില്‍ മാത്രമാണോയെന്നും കോടതി ചോദിച്ചു. ആറ്മാസത്തേക്കായി ചുമതലപ്പെടുത്തിയ കമ്മീഷന്റെ നാല് മാസം പിന്നിട്ടിരിക്കുന്നു . അപ്പോഴും യാതൊരു അടിസ്ഥാന സൗകര്യങ്ങളും കമ്മീഷന് നല്‍കിയിട്ടില്ലെന്ന മനസ്സിലാക്കുന്നു കോടതി വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com