ഉമ്മന്‍ ചാണ്ടി നയം വ്യക്തമാക്കുന്നു; സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല
ഉമ്മന്‍ ചാണ്ടി നയം വ്യക്തമാക്കുന്നു; സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു സ്ഥാനമാനങ്ങളും ഏറ്റെടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. 

എന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കാകില്ലെന്നാണ് ഉമ്മന്‍ ചാണ്ടി നിലപാടെടുത്തിരിക്കുന്നത്. 

ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷന്‍ ആവണമെന്ന ആവശ്യം എ ഗ്രൂപ്പിനുള്ളില്‍ തന്നെ ശക്തമായിരുന്നു. മാത്രമല്ല ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് ഘടകകക്ഷിയായ ആര്‍എസ്പിയും രംഗത്തെത്തിയിരുന്നു. 

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അണികളുടെ ആഗ്രഹമെന്നും, തന്റേയും ആഗ്രഹം അതാണെന്നും കെ.മുരളീധരന്‍ പരസ്യമായി പ്രതികരിച്ചതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും മുരളീധരനെതിരെ വിമര്‍ശനം ഉയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com