ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിയോട് വിശദികരണം തേടാനുള്ള തീരുമാനം ആരാധനാ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് കുമ്മനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിന്റെകടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടാനുള്ള പാര്‍ട്ടി നീക്കം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍
ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിയോട് വിശദികരണം തേടാനുള്ള തീരുമാനം ആരാധനാ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് കുമ്മനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിന്റെ കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടാനുള്ള പാര്‍ട്ടി നീക്കം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആരാധാനയ്ക്ക് മേലുള്ള കടന്നുകയറ്റമെന്നും അത് ഒരു കാരണവശാലും ന്യായികരിക്കാനാകില്ലെന്നു കുമ്മനം പറഞ്ഞു. 

മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്.  കമ്്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനം കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. പ്രത്യയശാസത്രപപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വൈരുദ്ധാത്മിക ഭൗദികവാദത്തില്‍ ആദ്യാതമികമായ ദര്‍ശനത്തിലേക്ക് വന്നത് എന്നത് വലിയ മാറ്റമാണെന്നും അത് എല്ലായിടത്തും സംഭവിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു.

അഷ്ടമിരോഹിണി ദിവസം ദേവസ്വം മന്ത്രി ഗുരുവായൂരിലെത്തി സോപാനം  തൊഴുത കാര്യത്തില്‍ മന്ത്രിയോട് വിശദീകരണം തേടുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. അതേസമയം മന്ത്രിയുെട സന്ദര്‍ശനത്തെ ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കടകംപള്ളിയെ ന്യായികരിച്ച്  കുമ്മനം രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com