എഡിജിപി സന്ധ്യ രഹസ്യമായി പൊലീസുകാരെ അയച്ചു; ദിലീപിനെതിരായ നീക്കങ്ങള്‍ക്ക്‌ പിന്നില്‍  നേതാവിന്റെ മകന്‍; ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍

പൊലീസ് നിരന്തരം വേട്ടയാടുന്നതായും  അന്വേഷണ ഉദ്യേഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകിരക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജാമ്യഹര്‍ജിയില്‍ പറയുന്നു
എഡിജിപി സന്ധ്യ രഹസ്യമായി പൊലീസുകാരെ അയച്ചു; ദിലീപിനെതിരായ നീക്കങ്ങള്‍ക്ക്‌ പിന്നില്‍  നേതാവിന്റെ മകന്‍; ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് നിരന്തരം ഭീഷണിയുളളതായി കാവ്യമാധവന്‍. ഹൈക്കോടതിയിയല്‍ കാവ്യമാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. പൊലീസ് നിരന്തരം വേട്ടയാടുന്നതായും  അന്വേഷണ ഉദ്യേഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകിരക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജാമ്യഹര്‍ജിയില്‍ പറയുന്നു. കേസന്വേഷണത്തിന്റെ മുഖ്യചുമതലയുള്ള ഐജി കശ്യപ് അന്വേഷണത്തിന്റെ ഭാഗമായി ഒരു തവണപോലും ദിലീപിന ചോദ്യം ചെയ്യാതിരുന്നത് അന്വേഷണം തന്നിഷ്ടപ്രകാരം നടത്താനുള്ള എഡിജിപി ബി  സന്ധ്യയുടെ താത്പര്യപ്രകാരമാണെന്നും പറയുന്നു. 

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. ആസൂത്രിതമായാണ് പള്‍സര്‍ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാള്‍ പറയുന്നത് കളവാണെന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥര്‍ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും പറയുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരന്‍ സൂരജ് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചലച്ചിത്രമേഖലയിലുളള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്.

പലപ്പോഴായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് രഹസ്യമായി പൊലീസുകാരെ അയച്ചെന്നും ശ്രീകുമാര്‍ മേനാനും സിപിഎമ്മിലെ പ്രമുഖന്റെ മകനുമാണ് കേസ് അട്ടിമറിക്കുന്നതെന്നും പറയുന്നു. നേരത്തെ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലും ഇതേ കാര്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

ചോദ്യം  ചെയ്യിലിനിടെ മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ എഡിജിപി വീഡിയോ ഓഫ് ചെയ്തതിരുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വീഡിയോ ഓഫ് ചെയ്തത്. ശ്രീകുമാര്‍മേനോന്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധമാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മകനുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യാപേക്ഷിയില്‍ പറയുന്നു. ബി സന്ധ്യയുടെയും നടിയുടെയും ബന്ധം കേസിനെ സ്വാധിനിച്ചിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു

തന്നെ ചേദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്രകശ്യപിനെ അറിയിക്കാതെയാണ് ആലൂവ പൊലീസ് ക്ലബില്‍ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താന്‍ സഹകരിച്ചു.  കേസന്വേഷണത്തിന്റെ ചുമതല കശ്യപിനായിരുന്നു. കേസിലേക്ക് തന്നെ വലിച്ചിഴക്കുന്നതില്‍  മഞ്ജുവാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും വലിയ പങ്കാണുള്ളതെന്നും ദിലീപ് പറയുന്നു.


ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നില്‍ 'മാഡം' എന്നൊരാളുണ്ടെന്ന് പലതവണ ആവര്‍ത്തിച്ച സുനില്‍, ഒടുവില്‍ ആ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞിരുന്നു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com