നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് താത്പര്യ കുറവ്; സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മിഷന്‍

കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് താത്പര്യ കുറവ്; സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മിഷന്‍

തിരുവനന്തപുരം:  നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. 

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താത്പര്യക്കുറവുണ്ട്. കേസ് അന്വേഷണം പൊലീസ് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. 

അന്വേഷണം നീളുന്നതില്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം ചോദിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. അന്വേഷണം നീളുന്നതില്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം ചോദിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയും, നടിക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഡിജിപി കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ അറിയിക്കണമെന്നും അന്ന് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com