സിപിഎമ്മിന്റെ ഏത് നേതാവിന്റെ മകനാണ് ഗൂഡാലോചനയ്ക്ക് പിന്നില്‍; അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും കോടിയേരി

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് കാവ്യയുടെ ഹര്‍ജിയിലെ ആരോപണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഏത് നേതാവിന്റെ മകനാണ് ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി
സിപിഎമ്മിന്റെ ഏത് നേതാവിന്റെ മകനാണ് ഗൂഡാലോചനയ്ക്ക് പിന്നില്‍; അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും കോടിയേരി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് കാവ്യയുടെ ഹര്‍ജിയിലെ ആരോപണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.ഏത് നേതാവിന്റെ മകനാണ് ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. കേസില്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ്. ഇപ്പോഴത്തെ നീക്കം അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനാണെന്നും കോടിയേരി പറഞ്ഞു.

പലപ്പോഴായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് രഹസ്യമായി പൊലീസുകാരെ അയച്ചെന്നും ശ്രീകുമാര്‍ മേനാനും സിപിഎമ്മിലെ പ്രമുഖന്റെ മകനുമാണ് കേസ് അട്ടിമറിക്കുന്നതെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഈ ഗൂഢാലോചന നടത്തിയത്. കൊല്ലത്തുള്ള പ്രവാസി വ്യവസായിയും ശ്രീകുമാര്‍മേനോനും സിപിഎം നേതാവിന്റെ മകനും ഈ കേസ് ആദ്യഘട്ടത്തിലെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അന്വേഷണത്തിന്റ ചുമതലയുള്ള ഐജി കശ്യപ് ദിലീപിനെ ചോദ്യം ചെയ്യാതിരുന്നതും ഇതിന്റെ ഭാഗമായിട്ടായിരുന്നെന്നും ആരോപണം ഉണ്ട്.

നേരത്തെ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലും ഇതേ കാര്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.ചോദ്യം  ചെയ്യിലിനിടെ മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ എഡിജിപി വീഡിയോ ഓഫ് ചെയ്തതിരുന്നു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യര്‍ രും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വീഡിയോ ഓഫ് ചെയ്തത്. ശ്രീകുമാര്‍മേനോന്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധമാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മകനുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യാപേക്ഷിയില്‍ പറയുന്നു. ബി സന്ധ്യയുടെയും നടിയുടെയും ബന്ധം കേസിനെ സ്വാധിനിച്ചിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com