അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്‍പായി നാലു ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി കേരള ഘടകം

അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്‍പായി നാലു ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി കേരള ഘടകം

എണ്ണായിരും പ്രവര്‍ത്തകര്‍ക്ക് ബിജെപി ചുമതല നല്‍കി കഴിഞ്ഞു. ഓരോരുത്തരും അന്‍പത് വീതം പേരെ അംഗങ്ങളാക്കണമെന്നാണ് നിര്‍ദേശം. ടോള്‍ഫ്രീ നമ്പറിലൂടെയാണ് ഇത്തവണത്തെയും  പാര്‍ട്ടി അംഗത്വവിതരണം


കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അടുത്ത കേരള സന്ദര്‍ശനത്തിന് മുന്നോടിയായി നാലുലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി പരിപാടിയിടുന്നു. ഇതിനായി എണ്ണായിരും പ്രവര്‍ത്തകര്‍ക്ക് ബിജെപി ചുമതല നല്‍കി കഴിഞ്ഞു. ഓരോരുത്തരും അന്‍പത് വീതം പേരെ അംഗങ്ങളാക്കണമെന്നാണ് നിര്‍ദേശം. ടോള്‍ഫ്രീ നമ്പറിലൂടെയാണ് ഇത്തവണത്തെയും  പാര്‍ട്ടി അംഗത്വവിതരണം. സംസ്ഥാനതലമുതല്‍ പഞ്ചായത്ത് തല അംഗങ്ങള്‍ക്ക് വരെയാണ് ചുമതല.

മൊബൈല്‍ ഫോണില്‍ നിന്ന് 1800 266 1001 എന്ന നമ്പറിലേക്ക് വിളിച്ചാലുടനെ പ്രാഥമിക അംഗത്വം ലഭിച്ചതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. അംഗത്വ നമ്പറും ഇതിലുണ്ടാകും. പേര്,വിലാസം, പിന്‍കോഡ്, ഇമെയില്‍ ഐഡി, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവ സന്ദേശത്തില്‍ കാണുന്ന മറ്റൊരു നമ്പറിലേക്ക് എസ്എംഎസ് ചെയ്യുന്നതിലുടെ അംഗത്വ നടപടികള്‍ പൂര്‍ത്തിയാകും.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായിട്ടാണ് അമിത്ഷാ കേരളത്തിലെത്തുക. ബജെപി അധികാരത്തിലെത്തിയ ശേഷം അംഗസംഖ്യകൂട്ടുന്നതിനായാണ് മിസ്ഡ് കോള്‍ പദ്ധതി ഏര്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com