മാണിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത; എതിര്‍പ്പ് ഐ ഗ്രൂപ്പിന്‌

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എ വിഭാഗം നേതാക്കള്‍ മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത് ശരിയായില്ല
മാണിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത; എതിര്‍പ്പ് ഐ ഗ്രൂപ്പിന്‌

കോട്ടയം: കെ.എം.മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് നടത്തിയ പ്രതികരണങ്ങളില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെ.എം.മാണി പരസ്യമായി നിലപാട് വ്യക്തമാക്കുന്നതിന് മുന്‍പ് മാണിയെ അങ്ങോട്ട് കയറി ക്ഷണിച്ച കോട്ടയത്തെ നേതാക്കളുടെ നിലപാടിലാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന് അതൃപ്തി.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എ വിഭാഗം നേതാക്കള്‍ മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത് ശരിയായില്ലെന്ന് നിലപാടെടുക്കുമ്പോഴും ഇപ്പോള്‍ പരസ്യ പ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് ഐഗ്രൂപ്പ് നേതാക്കളുടെ നിലപാട്. 

കോട്ടയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് കെ.എം.മാണിക്കെതിരെ കോട്ടയം ഡിസിസി പ്രമേയം പാസാക്കിയത്. എന്നാല്‍ ഇപ്പോള്‍ കോട്ടയം ഡിസിസി അധ്യക്ഷന്‍ തന്നെ മാണിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രതികരണം നടത്തിയിരിക്കുകയാണെന്നാണ് നേതാക്കളുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com