രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണം; ജി.പി.രാമചന്ദ്രനെതിരെ ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി

പരാതിയില്‍ അന്വേഷണം നടത്താന്‍ ഐജി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി
രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണം; ജി.പി.രാമചന്ദ്രനെതിരെ ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി

നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ സിനിമ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം നല്‍കിയ ജി.പി.രാമചന്ദ്രനെതിരെ പരാതി. തീയറ്ററുകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് പരാതി നല്‍കിയിരിക്കുന്നത്. 

രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ കൊച്ചി റേഞ്ച് ഐജി പി.വിജയനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താന്‍ ഐജി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗമാണ് ജി.പി.രാമചന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു തീയറ്ററുകള്‍ തകര്‍ക്കണമെന്ന ആദ്ദേഹത്തിന്റെ ആഹ്വാനം. രാമലീല അശ്ലീല സിനിമയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

രാമലീലയ്ക്ക് എതിരായ എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തായിരുന്നു തീയറ്ററുകള്‍ തകര്‍ക്കണമെന്ന് ജി.പി.രാമചന്ദ്രന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

സെപ്തംബര്‍ 28നാണ് രാമലീലയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com