രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ തകര്‍ക്കണമെന്ന് പറഞ്ഞത് അമിതാവേശം മൂലം; തടിയൂരി ജി.പി.രാമചന്ദ്രന്‍

നടന്‍ ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ അടിച്ചു തകര്‍ക്കണമെന്ന തന്റെ പ്രസ്താവന അമിതാവേശവും വികാരത്തള്ളിച്ചയും മൂലമുണ്ടായതാണ്‌
രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ തകര്‍ക്കണമെന്ന് പറഞ്ഞത് അമിതാവേശം മൂലം; തടിയൂരി ജി.പി.രാമചന്ദ്രന്‍

നടന്‍ ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ അടിച്ചു തകര്‍ക്കണമെന്ന തന്റെ പ്രസ്താവന അമിതാവേശവും വികാരത്തള്ളിച്ചയും മൂലമുണ്ടായതാണെന്ന് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗം ജി.പി.രാമചന്ദ്രന്‍. 

രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ അടിച്ചു തകര്‍ക്കണമെന്ന് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ് താന്‍ അപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ചിലര്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. ഇതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ജി.പി.രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

തീയറ്റര്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഐജി പി.വിജയന് പരാതി നല്‍കിയതിന് പിന്നാലെയാണ് വിശദീകരണവുമായി ജി.പി.രാമചന്ദ്രന്‍ എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com