ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്; രക്തദാതാക്കള്‍ക്കായി അന്വേഷണം തുടങ്ങി 

ദാതാവില്‍ നിന്ന് രക്തം എടുക്കുന്നത് മുതല്‍ രോഗിക്ക് നല്‍കുന്നതുവരെ ദേ്ശീയ എയ്ഡ്‌സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ആര്‍സിസി പാലിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് റിപ്പോര്‍ട്ട്; രക്തദാതാക്കള്‍ക്കായി അന്വേഷണം തുടങ്ങി 

തിരുവനന്തപുരം: ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദാതാവില്‍ നിന്ന് രക്തം എടുക്കുന്നത് മുതല്‍ രോഗിക്ക് നല്‍കുന്നതുവരെ ദേ്ശീയ എയ്ഡ്‌സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ആര്‍സിസി പാലിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാല് ആഴ്ച മുതല്‍ ആറ് മാസം വരെയുള്ള കാലയളവില്‍ ദാതാവിന് എയ്ഡ്‌സ് ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്ന് കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.ആര്‍ രമേശ് പറയുന്നു. 

അതേസമയം പെണ്‍കുട്ടിക്ക് രക്തം നല്‍കിയ 49പേരെ കണ്ടെത്താന്‍ ആര്‍സിസി അന്വേഷണം ആരംഭിച്ചു. രക്തം നല്‍കിയവരുടെ പട്ടിക രക്ത ബാങ്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റിന് കൈമാറി. ദാതാക്കളുടെ വിലാസം ഉള്‍പ്പെടെയുണ്ടെങ്കിലും പരിശോധനയ്ക്കായി വിളിച്ചാല്‍ അവര്‍ വരണമെന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ചികിത്സയ്ക്ക് കൊണ്ടുവന്നത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. തുടര്‍ന്ന് മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.ആര്‍സിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികില്‍സിച്ചിട്ടില്ലെന്നും രക്തം നല്‍കിയതിലെ പിഴവാണ് രോഗത്തിനു കാരണമായതെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com