സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്പനി രൂപികരിക്കും
സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍ 

തിരുവനന്തപുരം: കേരളത്തില്‍ ആധുനിക അറവുശാലകള്‍ വരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്പനി രൂപികരിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായിരിക്കും ഉടമ്സ്ഥതയും നടത്തിപ്പ് ചുമതലയും. 

പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
 

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയും. ഇതിന്‍റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും.

തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഇതിന്‍റെ നടപടികള്‍ അവലോകനം ചെയ്തു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചു. 11 അറവുശാലകള്‍ക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കും.

സംസ്ഥാനത്ത് ഇപ്പോള്‍ പതിനയ്യായിരത്തിലധികം അറവുശാലകള്‍ ഉണ്ട്. എന്നാല്‍ ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങള്‍ ഇല്ല. ആധുനിക അറവുശാലകള്‍ക്കുളള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com