സാര്‍ ഞങ്ങള്‍ മലയാളം പഠിച്ചു; കേട്ടെഴുത്തിടാന്‍ എന്നുവരും? തോമസ് ഐസക്കിന് ഏഴാംക്ലാസുകാരന്റെ കത്ത്

തോമസ് ഐസക് പറഞ്ഞതനുസരിച്ച് മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ എന്നുവരുമെന്നും ചോദിച്ച് മന്ത്രിക്ക് ഏഴാംക്ലാസുകാരന്റെകത്ത് 
സാര്‍ ഞങ്ങള്‍ മലയാളം പഠിച്ചു; കേട്ടെഴുത്തിടാന്‍ എന്നുവരും? തോമസ് ഐസക്കിന് ഏഴാംക്ലാസുകാരന്റെ കത്ത്

തോമസ് ഐസക് പറഞ്ഞതനുസരിച്ച് മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ എന്നുവരുമെന്നും ചോദിച്ച് മന്ത്രിക്ക് ഏഴാംക്ലാസുകാരന്റെ കത്ത്. 
ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിയാണ് കേട്ടെഴുത്തിടാന്‍ എന്നുവരുമെന്ന് ചോദിച്ച് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

ബഹുമാനപ്പെട്ട തോമസ് ഐസക് സാര്‍,
എന്റെ പേര് ശ്രീഹരി. ഞാന്‍ ശ്രീ ചിത്തിര മഹാരാജവിലാസം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഇവിടെ വന്ന് ചേര്‍ന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സാര്‍ പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചുകഴിഞ്ഞു. സാര്‍ കേട്ടെഴുത്തിടാന്‍ എന്നുവരും? ശ്രീഹരി ചോദിക്കുന്നു. 

ഈ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തോമസ് ഐസക്, മറുപടിയും നല്‍കി. പ്രിയപ്പെട്ട ശ്രീഹരി, മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി. വളരെ സന്തോഷം തോന്നി.മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ.അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ എന്ന് മറുപടിയും നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com