മതേതര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്ന് കെപി ശശികല

ഒരു ക്ഷേത്രവും ഇനി വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് കെപി ശശികല - ക്ഷേത്രം വിശ്വാസികളുടെതാണ് - മതേതര സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ല 
മതേതര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്ന് കെപി ശശികല

കണ്ണൂര്‍: ഒരു ക്ഷേത്രവും ഇനി വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ക്ഷേത്രം വിശ്വാസികളുടെതാണ്. മതേതര സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്നും ക്ഷേത്രം വിശ്വാസികളുടെതാകണമെന്നും ശശികല പറഞ്ഞു. 

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ഇതിന് നിമിത്തമാകുമെന്നും ശശികല വ്യക്തമാക്കി. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമം നടത്തിയവരെ അറസ്്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം  ചെയ്യുകയായിരുന്നു ശശികല. കണ്ണൂരില്‍ സംഘട്ടനമുണ്ടാക്കാനാണ് ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. നബിദിനത്തിലോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും ശ്രീകൃഷ്ണ ജയന്തി നടത്താനുള്ള അവകാശം ആര്‍ക്കാണെന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും ശശികല പറഞ്ഞു. 

ഹൈന്ദവ ആരാധാനാലയങ്ങള്‍ മാത്രം മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് കുമ്മനം രാജശേഖരനും അഭിപ്രായപ്പെട്ടിരുന്നു ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. അധികാരത്തര്‍ക്കവും ഭരണപരമായ വീഴ്ചകളും സംസ്ഥാനത്തെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലും ഉണ്ടായിട്ടുണ്ട്. സഭാതര്‍ക്കം മൂലം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളികളും സംസ്ഥാനത്തുണ്ട്. അവിടങ്ങളിലൊന്നും പ്രശ്‌നപരിഹാരത്തിനായി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുതര്‍ന്നിട്ടില്ല. എന്നിരിക്കെ അമ്പലങ്ങളെ മാത്രം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത് ക്ഷേത്ര വിശ്വാസത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നുമായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com