ഒരു നുള്ള് ഭൂമി പോലും കയ്യേറിയിട്ടില്ല; സ്വയം രാജിവെക്കില്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിയെന്നും തോമസ് ചാണ്ടി

കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവെക്കും. തനിക്കെതിരായ ആരാപണങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും മന്ത്രി
ഒരു നുള്ള് ഭൂമി പോലും കയ്യേറിയിട്ടില്ല; സ്വയം രാജിവെക്കില്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിയെന്നും തോമസ് ചാണ്ടി

ആലപ്പുഴ: കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച്  ആലപ്പുഴ ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കയ്യേറ്റം തെളിയിച്ചാല്‍ രാജിവെക്കുന്ന പ്രഖ്യാപനുമായി മന്ത്രി തോമസ് ചാണ്ടി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവെക്കും. തനിക്കെതിരായ ആരാപണങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു

ഇപ്പോഴത്തെ അവസ്ഥയില്‍ സ്വയം രാജിവെക്കില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ഒരുക്കമാണ്. അതേസമയം ഭൂവിഷയങ്ങളില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റി ഇടപെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു നുള്ള് ഭുമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് എത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും നിയമസഭാ സമിതിയോ വിജിലന്‍സോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാ്ണ്ടി അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി കായല്‍ മണ്ണിട്ടുനികത്തിയെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാകളക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനിടെ തോമസ് ചാണ്ടിയുടെ ലോക് പാലസ് റിസോര്‍ട്ടിന് അനുവദിച്ച നികുതി ഇളവ് ആലപ്പുഴ നഗരസഭ റദ്ദാക്കിയിരുന്നു. ഇതുവരെ ഇളവ് അനുവദിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com