ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നതിന് ഒരുറപ്പുമില്ലെന്ന് സച്ചിദാനന്ദന്‍

ഏതെങ്കിലും സംഘടനയുടെയോ മതാചാര്യന്‍മാരുടെയോ നിര്‍ബന്ധം മതപരിവര്‍ത്തനത്തിന് പിന്നിലില്ല - അഖില ഹാദിയയാകന്‍ തീരുമാനിച്ചത് സുമനസോടെയാണെന്നാണ് എല്ലാ രീതിയലുള്ള സാഹചര്യങ്ങളും നമ്മോട് പറയുന്നത്
ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നതിന് ഒരുറപ്പുമില്ലെന്ന് സച്ചിദാനന്ദന്‍

തിരുവനന്തപുരം: ഹാദിയയെ വീട്ടുതടങ്കിലിലാക്കിയ രക്ഷിതാക്കളുടെ തീരുമാനം സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വളരെ വ്യക്തമായ പൗരാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. നമ്മുടെ ഭരണഘടന ഏത് മതവും പ്രചരിപ്പിക്കാനും ഏത് മത് സ്വികരിക്കാനും അവകാശം നല്‍കുന്നുണ്ട്. ഈ അവകാശം ഈ കേസില്‍ ചേദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നുത് വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു

അഖില ഹാദിയയാകന്‍ തീരുമാനിച്ചത് സുമനസോടെയാണെന്നാണ് എല്ലാ രീതിയലുള്ള സാഹചര്യങ്ങളും നമ്മോട് പറയുന്നത്. ഒരിടത്തും പോലും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ആ പെണ്‍കുട്ടി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. രാഹുല്‍ ഈശ്വറിന്റെ അഭിമുഖത്തില്‍ പോലും നമുക്ക് കാണാന്‍ കഴിയുന്നത് സുമനസാലെയാണ് മതം മാറിയതെന്നാണ്. അവരുടെ സുഹൃത്തുക്കളുടെ ജീവിതരീതി കണ്ടാണ് അവര്‍ മതം മാറിയത്. ഏതെങ്കിലും സംഘടനയുടെയോ മതാചാര്യന്‍മാരുടെയോ നിര്‍ബന്ധം മതപരിവര്‍ത്തനത്തിന് പിന്നിലില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

മതവിശ്വാസം സ്വീകരിക്കാനും പിന്തുടാരാനുളള മൗലികമായ ഭരണഘടന നല്‍കിയ അവകാശമാണ്  ലംഘിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം തന്നെ ഒരു സ്ത്രിക്ക് തന്റെ സ്വതന്ത്രമായ ജീവിതം നയിക്കാന്‍, ഇഷ്ടമുള്ളയിടത്ത് സഞ്ചരിക്കാന്‍, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ ഇഷ്ടമുള്ളയാളെ പങ്കാളിയായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ പൂര്‍ണമായ രീതിയില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഏതാണ്ട് വീട്ടുതടങ്കിലിന്റെ അസ്ഥയിലാണ് ആ പെണ്‍കുട്ടി കഴിയുന്നത്. അവിടെ സുരക്ഷിതയാണെന്ന ഉറപ്പും നമുക്കില്ല. നേരെ മറിച്ച്  ഭയപ്പെടുത്തുന്ന ധാരാളം ഹേതുക്കള്‍ ഉണ്ടുതാനും. പിതാവിനൊപ്പം താമസിക്കാന്‍ ആ കുട്ടി ആഗ്രഹിക്കുന്നില്ല. ആ വീട്ടില്‍ നിന്നും ഓടി പോകാനാണ് കുട്ടി ആഗ്രഹിക്കുന്നത്. മതപരമായ കാരണങ്ങല്‍ കൊണ്ടാണോ മറ്റെന്തെങ്കിലുമാണോ എന്നത് നമുക്ക് അറിഞ്ഞുകൂടായെന്നും സച്ചിദാനന്ദന്‍ പറയുന്നു. 

കുട്ടിയുടെ അച്ചന്റെ പെരുമാറ്റ രീതികളും ജീവിത രീതികളും വെച്ചുനോക്കുമ്പോള്‍ ഒരു പാട് ഭയങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. മറ്റാരുതരത്തില്‍ ജീവിക്കാന്‍ ആ പെണ്‍കുട്ടി ആഗ്രഹിച്ചതായി വ്യക്തമായ രീതിയില്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ഒപ്പംതന്നെ ആ കുട്ടിയുടെ അവകാശം ലംഘിക്കുന്നതോടൊപ്പം ആ കുട്ടിയുടെ നിജസ്ഥിതിയെന്തെന്ന് അറിയാനുള്ള അവകാശവും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുയാണ്. മനുഷ്യാവകാശ പ്രവര്‍ത്തര്‍, പത്രപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ ആ വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ചിലയാളുകള്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയുമുണ്ട്. രാഷ്ട്രീയമായ വിവക്ഷതയുള്ള സന്ദര്‍ഭം കൂടിയാണെന്നത് ഇവിടെ ഓര്‍ക്കണം. വീട്ടില്‍ സന്ദര്‍ശനത്തിനായി അനുമതി നല്‍കുന്നവര്‍ക്ക് കൃത്യമായും മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന നിലപാട് ഉള്ളവര്‍ക്ക് മാത്രമാണ്. എന്താണ് വാസ്തവത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രവേശനമില്ല. അത് സിവില്‍ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. അതുകൊണ്ട് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നുതായും സച്ചിദാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അഘാതമായ മാനുഷിക ദുരന്തമുണ്ടെന്നും അതിനെയാണ് സംബോധന ചെയ്യാന്‍ ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com