പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്; അടുത്ത ജന്മത്തില്‍ ഇങ്ങനെ ജനിക്കണമെന്ന് സുരേഷ് ഗോപി

മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍നിന്ന് ഒരു ബീജം ഉല്‍ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണുനൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് സുരേഷ് ഗോപി
പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്; അടുത്ത ജന്മത്തില്‍ ഇങ്ങനെ ജനിക്കണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. പൂണൂലിട്ട് വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. യോഗക്ഷേമസഭയുടെ സമ്മേളനത്തിലാണ് പൂണുലിടാതെ ജനിക്കാത്തതിന്റെ ദുഖം സുരേഷ് ഗോപി രേഖപ്പെടുത്തിയത്. 

സുരേഷ് ഗോപി പറഞ്ഞത്

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ, പലപ്പോഴായി നിരന്തരം അനുഭവിച്ച് മനസിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ഞാന്‍ വിശ്വസിക്കുന്നു മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍നിന്ന് ഒരു ബീജം ഉല്‍ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണുനൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com