ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു; മോദിക്ക് മമ്മൂട്ടിയുടെ സന്ദേശം

രാജ്യത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു; മോദിക്ക് മമ്മൂട്ടിയുടെ സന്ദേശം

മോഹന്‍ലാലിന് പിന്നാലെ സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയിലുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച് മ്മൂട്ടിയും. പദ്ധതിയുടെ ഭാഗാമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം താന്‍ സ്വീകരിച്ചതായ് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതിയാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദി ജി,

തുടക്കത്തില്‍, 'സ്വച്ഛതാ ഹി സേവാ' പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന അവസരത്തില്‍, മഹാത്മാജി പറഞ്ഞ ശുചിത്വം എന്ന ദൈവികതയ്ക്കയ്ക്ക് ഊന്നല്‍ നല്‍കുന്ന താങ്കളെ അഭിനന്ദിക്കട്ടെ. താങ്കളില്‍ നിന്ന് ഈ  ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നു. എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്. 

എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്,കാരണം, ബോധവല്‍ക്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല.ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു.

വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും.രാജ്യത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതു തന്നെയാണ് 'വസുദൈവ കുടംബകം' എന്ന വാചകത്തില്‍ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാന്‍ വീണ്ടും വീണ്ടും നന്ദി പറയുന്നു. ആശംസകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com