പറമ്പ് കിളയ്ക്കുന്നതിനിടെ ബോംബ് പൊട്ടി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

നാദാപുരം മേഖലയില്‍ ഇതേ രീതിയില്‍ ഇതിന് മുന്‍പും ബോംബ് പൊട്ടിയതായി വാര്‍ത്തകള്‍ വന്നിരുന്നു
പറമ്പ് കിളയ്ക്കുന്നതിനിടെ ബോംബ് പൊട്ടി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വീട്ടിലെ പറമ്പ് കിളയ്ക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കല്ലാച്ചി സ്വദേശി ബാലനാണ് പരിക്കേറ്റത്. 

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ പറമ്പ് കിളയ്ക്കുന്നതിനിടെ മണ്ണില്‍ പുതഞ്ഞു കിടന്നിരുന്ന ബോബ് പൊട്ടുകയായിരുന്നു. വന്‍ ശബ്ദത്തോടെയായിരുന്നു ബോംബ് പൊട്ടിയത്. ഗുരുതര പരിക്കുകളോടെ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നാദാപുരം മേഖലയില്‍ ഇതേ രീതിയില്‍ ഇതിന് മുന്‍പും ബോംബ് പൊട്ടിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com