സാക്കിര്‍ നായിക്കിന്റെ ലേഖനങ്ങള്‍ മതപരിവര്‍ത്തനത്തിന് പ്രചോദിപ്പിച്ചതായി ആതിര

സാക്കിര്‍ നായിക്കിന്റെ ലേഖനങ്ങള്‍ തന്നെ ഇസ്ലാം മതത്തിലേക്ക് സ്വാധിനിച്ചതായി ആതിര - ഹിന്ദുമതത്തിലെ ആധികാരികമല്ലാത്ത കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് സഹപാഠികള്‍ തന്നെ ബോധ്യപ്പെടുത്തിയതായും ആതിര
സാക്കിര്‍ നായിക്കിന്റെ ലേഖനങ്ങള്‍ മതപരിവര്‍ത്തനത്തിന് പ്രചോദിപ്പിച്ചതായി ആതിര

കൊച്ചി: തന്നെ മതപരിവര്‍ത്തനത്തിന് വിധേയാക്കിയത് തെറ്റിദ്ധരിപ്പാച്ചാണെന്ന് കാസര്‍ഗോഡ് സ്വദേശി ആതിര.സഹപാഠികളാണ് തെറ്റിദ്ധരിപ്പിച്ചത്. തനിക്ക് ഇസ്ലാം മതത്തില്‍ താത്പര്യം ഉണ്ടെന്ന് മനസിലാക്കിയതോടെ ആ മതത്തിന്റെ കൂടുതല്‍ വശങ്ങള്‍ തന്നോട് സംസാരിക്കുകയായിരുന്നു. ഇത് തന്നെ ആ മതത്തോട് കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചു. അതേസമയം ഹിന്ദുമതത്തിലെ ആധികാരികമല്ലാത്ത കാര്യങ്ങള്‍ തെറ്റാണെന്ന്  ചൂണ്ടിക്കാണിക്കാന്‍ അവര്‍ തയ്യാറായെന്നും ആതിര പറഞ്ഞു.

വീട് വിട്ട് ഇറങ്ങിയ ശേഷം തന്റെ രക്ഷകരായി എത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്. അവരാണ് തനിക്ക് താമസിക്കാനുള്ള സഹായം നല്‍കിയത്. അവര്‍ തന്റെ ഫോണ്‍ വാങ്ങി വെച്ചാതായും ആതിര പറയുന്നു. കൂടാതെ സാക്കിര്‍ നായിക്കിന്റെ ലേഖനങ്ങളും മതം മാറാന്‍ വല്ലാതെ സ്വാധിനിച്ചതായും നിയമപരമായി മതം മാറിയിട്ടില്ലെന്നും ആതിര പറയുന്നു

ജൂലൈ പത്തിനാണ് കാസര്‍കോട് ഉദുമയില്‍ നിന്നും ആതിരയെ കാണാതായത്. ഇസ്ലാമില്‍ ചേരാന്‍ പോകുന്നെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ക്ക് കത്തും എഴുതിവെച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ആതിരയെ കണ്ണൂരില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ആയിഷയെന്ന പേരില്‍ മതംമാറിയിരുന്ന ആതിര മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയായിരുന്നു.

പിന്നീട്, ആതിരയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവായി. മാതാപിതാക്കളെയും ഇസ്ലാമിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്താലാണ് അവര്‍ക്കൊപ്പം പോയതെന്നും പിന്നീട്, എറണാകുളത്തെ സ്ഥാപനത്തില്‍ പോയി എല്ലാ മതങ്ങളെ കുറിച്ചും പഠിച്ച ശേഷം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ അതിന് തയ്യാറായെന്നും ആതിര നേരത്തെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com