പ്രതിയുടെ വാക്ക് കേട്ട് എടുത്തുചാടരുതെന്ന് കോടതി; കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി 

 പ്രതിയുടെ വാക്ക് കേട്ട് എടുത്തുചാടരുതെന്ന് അന്വേഷണസംഘത്തോട് കോടതി - കാവ്യയുടെ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ല - നാദിര്‍ഷായുടെ ജാമ്യാപേക്ഷ നാലിലേക്ക് മാറ്റി
പ്രതിയുടെ വാക്ക് കേട്ട് എടുത്തുചാടരുതെന്ന് കോടതി; കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നടപടി. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് കേടതി വ്യക്തമാക്കി. കാവ്യമാധവന്‍ കേസില്‍ പ്രതിയല്ല. അതുകൊണ്ട് ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ല. അറസ്റ്റ് ചെയ്യാനോ പ്രതിയാക്കാനോ നീക്കമില്ലാത്ത സാഹചര്യത്തില്‍ കാവ്യമാധവന് മുന്‍കൂര്‍ ജാമ്യാപേക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. കേസില്‍ പ്രതിയുടെ വാക്ക് കേട്ട് എടുത്തുചാടരുതെന്നും കോടതി വ്യക്താമാക്കി. അന്വേഷണസംഘത്തോട് വാക്കാലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. നാദിര്‍ഷായുടെ കേസിലും ഇതേ വിലയിരുത്തല്‍ തന്നെയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പ്രോസക്യൂഷന്‍ വാദവും കാവ്യയുടെതിന് സമാനമാണ്. നാദിര്‍ ഷാ ഇപ്പോള്‍ പ്രതിയല്ല. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്  പ്രോസിക്യഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇവരെ പറ്റി ഈ സാഹചര്യത്തില്‍ തെളിവില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇവരെ പ്രതിചേര്‍ക്കുന്നതിന് തടസമാകില്ല ഇന്നത്തെ വിധി എന്നതും ശ്രദ്ധേയമാണ്

കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കാവ്യയ്‌ക്കെതിരായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് നേരത്തെ കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ രണ്ടു തവണ ചാദ്യം ചെയ്തിരുന്നു. ാവ്യയെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും കാവ്യക്കു സംഭവത്തില്‍ പങ്കുണ്ടെയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു പൊലീസ് നിലപാട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ കാവ്യയുടെ ്രൈഡവര്‍ ആയിരുന്നെന്ന് സുനി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അത് സ്ഥിരീകരിക്കുന്ന കാര്യങ്ങള്‍ പൊലസീന് കണ്ടെത്താനായിട്ടുണ്ട് എന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com