യോഗ കേന്ദ്രത്തിനെതിരെ മുമ്പും പരാതി; കൗണ്‍സലിങിന് കൊണ്ടുവന്ന പെണ്‍കുട്ടിയെ കാണാതായി  

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചുവെന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് പറയുന്നു
യോഗ കേന്ദ്രത്തിനെതിരെ മുമ്പും പരാതി; കൗണ്‍സലിങിന് കൊണ്ടുവന്ന പെണ്‍കുട്ടിയെ കാണാതായി  

തൃപ്പൂണിത്തുറ: കണ്ടനാട് യോഗ കേന്ദ്രത്തിന്റെ മറവില്‍ ഘര്‍വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തലുണ്ടായ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നു. കേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായി എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചുവെന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് പറയുന്നു. അതേസമയം സംഭവം എന്നാണ് നടന്നതെന്നോ ആരെയാണ് കാണാതായതെന്നോ വെളിപ്പെടുത്താന്‍ പൊലീസ് കൂട്ടാക്കിയില്ല. 

ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതിക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കേന്ദ്രത്തെക്കുറിച്ചോ നടത്തിപ്പുകാരെ കുറിച്ചോ അധികമൊന്നും വിവരം ലഭിച്ചിട്ടില്ലെന്നും ഉദയംപേരൂര്‍ പൊലീസ് സമകാലിക മലയാളത്തോട് വ്യക്തമാക്കി. 

ഞായറാഴ്ചയാണ് യോഗാ സെന്ററിന്റെ മറവില്‍ ഘര്‍വാപസി കോണ്‍സന്‍ട്രേഷന്‍ ക്യംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 64 പെണ്‍കുട്ടികള്‍ കൊടിയ പീഡനം അനുഭവിച്ച് അവിടെ കഴിയുന്നുണ്ടെന്നുമാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തിയത്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച് മതം മാറിയ ആയുര്‍വേദ ഡോക്ടറെയാണ് വീട്ടുകാര്‍ ബലംപ്രയോഗിച്ച് ഇവിടെയെത്തിച്ചത്. കേന്ദ്രത്തില്‍ തനിക്ക് നേരെ കടുത്ത പീഡനമാണ് നടന്നതെന്ന് യുവതി വെളിപ്പെടുത്തി. 

മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി.ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിര ഇവിടെ ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി. കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com