രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി: ആര്‍സിസിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി

പെണ്‍കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലായിരുന്നു ഹൈക്കോടതിയുടെ നടപടി.
രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി: ആര്‍സിസിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പെണ്‍കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലായിരുന്നു ഹൈക്കോടതിയുടെ നടപടി.

കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. 

കാന്‍സര്‍ ചികിത്സയ്ക്കായി ആര്‍സിസിയിലെത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി പലതവണ രക്തം സ്വീകരിക്കുകയും ചെയ്തിരുന്നു. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ ആദ്യ ദിവസങ്ങളിലെ പരിശോധനയില്‍ കുട്ടിയ്ക്ക് എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു.

അടുത്ത കീമോ തെറപ്പിക്കുവേണ്ടി ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. ഇതിനിടയില്‍ മറ്റെവിടെയും ചികിത്സിച്ചിട്ടില്ലെന്നും, ആര്‍സിസിയിലെ പിഴവാണ് രോഗബാധിതയാക്കിയതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. 

കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാണിച്ച് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രക്തം നല്‍കിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. തുടക്കത്തില്‍ രോഗം കണ്ടെത്തുന്നതിനുള്ള ഉപകരങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

വിന്‍ഡോ പീരീഡില്‍ രോഗം കണ്ടെത്തുന്നതിന് ആധുനിക സാങ്കേതിക സംവിധാനമുള്ള ഉപകരണങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കുട്ടിക്ക് രക്തം നല്‍കിയ 49 പേരുടെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. സംഭവത്തില്‍ ആര്‍സിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പും, പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com