ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ നിര്‍ദേശം

മധ്യമേഖലാ ഐജി പി വിജയനാണ് സ്‌പെഷല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ നിര്‍ദേശം

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവറെ കൊച്ചിയില്‍ ജനമധ്യത്തില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ ഡ്രവര്‍ക്കെതിരെ തന്നെ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. മധ്യമേഖലാ ഐജി പി വിജയനാണ് സ്‌പെഷല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെ അക്രമത്തിനിരയായ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസടുക്കാനിടയായ സാഹചര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. 

പൊലീസ് അന്വേഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മധ്യമേഖലാ ഐജി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ അക്രമിച്ചു എന്ന പരാതിയില്‍ മരട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസും ടാക്‌സി െ്രെഡവറുടെ പരാതിയില്‍ എടുത്ത കേസുമാണ് ഇവ. രണ്ട് വ്യത്യസ്ത എസ്‌ഐമാരുടെ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്.

വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു.

ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ത്രീകള്‍ െ്രെഡവറെ മര്‍ദ്ദിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും ഇത് സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com