ഷാര്‍ജയിലെ ജയിലുകളിലുള്ള മലയാളികളെ മോചിപ്പിക്കും; പിണറായിക്ക് ശൈഖ് സുല്‍ത്താന്റെ ഉറപ്പ്‌

ജയില്‍ മോചിതരാകുന്നവര്‍ക്ക് അവിടെത്തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം ലഭ്യമാക്കുമെന്നും ഷാര്‍ജ ഭരണാധികാരി ഉറപ്പു നല്‍കി
ഷാര്‍ജയിലെ ജയിലുകളിലുള്ള മലയാളികളെ മോചിപ്പിക്കും; പിണറായിക്ക് ശൈഖ് സുല്‍ത്താന്റെ ഉറപ്പ്‌

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്നുവര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികളെ ജയില്‍ മോചിതരാക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഷാര്‍ജ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവരെയാണ് മോചിപ്പിക്കുന്നത്. ജയില്‍ മോചിതരാകുന്നവര്‍ക്ക് അവിടെത്തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം ലഭ്യമാക്കുമെന്നും ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പു നല്‍കി. 

അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഖാസിമിയോട് കേളത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചിരുന്നു.

കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു.

ഗുരതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി പിണറാി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, 'എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും'. എന്നാണ് ശൈഖ് സുല്‍ത്താന്‍ പറഞ്ഞത്.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ്സ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകും. യുഎഇയിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം,മുഖ്യമന്ത്രി പിണറാി വിജയന്‍ പറഞ്ഞു
.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com