സ്ത്രീത്വത്തെ അപമാനിച്ചു; യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ക്കെതിരെ കേസ്

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഷെഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്
സ്ത്രീത്വത്തെ അപമാനിച്ചു; യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി: നടുറോഡില്‍ യുവതികള്‍ ക്രൂരമായി മര്‍ദിച്ച് അവശാനാക്കിയ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന  യുവതികളുടെ പരാതിയിന്‍മേല്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഷെഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്. നിയമാനുസൃത നടപടി മാത്രമാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 

ഷെഫീക്കല്ല കുറ്റക്കാരന്‍ എന്നും യുവതികള്‍ അനാവശ്യ പ്രശ്‌നം സൃഷ്ടിച്ച് ഷെഫീക്കിനെ തല്ലി ചതയ്ക്കുകയായിരുന്നുവെന്നും ടാക്‌സില്‍ ഒപ്പമുണ്ടായിരുന്നയാള്‍ മൊഴി നല്‍കിയിരുന്നു. 

വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ െ്രെഡവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദനം.എന്നാല്‍ െ്രെഡവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു.

െ്രെഡവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്.ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി െ്രെഡവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com