പത്തുമണി കഴിഞ്ഞ് സാരിയുടുത്ത് പുറത്തിറങ്ങി നോക്കൂ..മുഖ്യമന്ത്രിയോട് ഗൗരിയമ്മ

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയറിയാന്‍ രാത്രി പത്തുമണി കഴിയുമ്പോള്‍ പുറത്തിറങ്ങി നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.ആര്‍.ഗൗരിയമ്മ
പത്തുമണി കഴിഞ്ഞ് സാരിയുടുത്ത് പുറത്തിറങ്ങി നോക്കൂ..മുഖ്യമന്ത്രിയോട് ഗൗരിയമ്മ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയറിയാന്‍ രാത്രി പത്തുമണി കഴിയുമ്പോള്‍ പുറത്തിറങ്ങി നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.ആര്‍.ഗൗരിയമ്മ.ഇങ്ങനെ ചെയ്താല്‍ കരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാമെന്നും ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു വേദി.

നിയമസഭാ സമ്മേളനങ്ങളുടെ ഓര്‍മകള്‍ പുതുക്കിയുള്ള മുന്‍സാമാജികരുടെ സുഹൃദ്‌സംഗമം പഴയനിയമസഭാ മന്ദിരത്തിലായിരുന്നു നടന്നത്. അവിടെയായിരുന്നു ഗൗരിയമ്മ സ്ത്രീ സുരക്ഷയെക്കുറിച്ചു വാചാലയായത്. രാത്രി പത്തുമണിക്കൊക്കെ നടന്നുവീട്ടില്‍ പോയിട്ടുണ്ട്. ഇന്ന് സ്ഥിതി മാറിയെന്ന് അവര്‍ പറഞ്ഞു. ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇ.ചന്ദ്രശേഖരന്‍ ചടങ്ങിനെത്തിയിരുന്നില്ല. മുഖ്യമന്ത്രിയാണ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തത്. കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്. മന്ത്രിമാരും മുന്‍മന്ത്രിമാരും എംഎല്‍എമാരും ചടങ്ങിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com