ബന്ധുനിയമനക്കേസില്‍ സര്‍ക്കാരിനു വിമര്‍ശനം: നിലനില്‍ക്കാത്ത കേസ് ആര്‍ക്കു വേണ്ടിയാണ് രജിസ്റ്റര്‍ ചെയ്തത്? 

നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണെന്ന് കോടതി ചോദിച്ചു. ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തത്.
ബന്ധുനിയമനക്കേസില്‍ സര്‍ക്കാരിനു വിമര്‍ശനം: നിലനില്‍ക്കാത്ത കേസ് ആര്‍ക്കു വേണ്ടിയാണ് രജിസ്റ്റര്‍ ചെയ്തത്? 

കൊച്ചി: മുന്‍ മന്ത്രി ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടെടുത്ത സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണെന്ന് കോടതി ചോദിച്ചു. ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തത്. എല്ലാം കോടതിയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.

ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. 

ഇപി ജയരാജനും വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്കും എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അനധികൃത നിയമനം നേടിയെന്ന് ആരോപണ വിധേയനായ സുധീര്‍ നമ്പാര്‍ക്ക് എതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. പികെ ശ്രീമതി എംപിയുടെ മകനാണ് സുധീര്‍ നമ്പ്യാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com