ആ 149ല്‍ ഒരാള്‍,  ഷാര്‍ജ ഷെയ്ക്കിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍;  ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഷാര്‍ജ ഷെയ്ക്കിനും സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഷാര്‍ജയില്‍ നിന്നും തിരിച്ചെത്തിയ യുവാവിന്റെ കൈകൂപ്പിയുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്‌
ആ 149ല്‍ ഒരാള്‍,  ഷാര്‍ജ ഷെയ്ക്കിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍;  ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ച  ചരിത്രപരമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്.

തടവിലായ പ്രവാസികളെ വിട്ടയച്ചതിന് പിന്നാലെ പിണറായി വിജയനെ അഭിനന്ദം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് 'ആ 149 ല്‍ ഒരാളെന്ന് അവകാശപ്പെടുന്ന' ജസീല്‍ എം. എന്നയാളുടെ ചിത്രമാണ്.ഷാര്‍ജ ഷെയ്ക്കിനും സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഷാര്‍ജയില്‍ നിന്നും തിരിച്ചെത്തിയ യുവാവിന്റെ കൈകൂപ്പിയുള്ള ചിത്രമാണ് ഇത്. സഖാവ് പിണറായിയെ എന്നും വിമര്‍ശിക്കുന്നവര്‍ ഇത് കാണണം എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം ചിലര്‍ ഷെയര്‍ ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലായിരുന്നു 149 ഇന്ത്യക്കാരെ പൊതുമാപ്പിന്റെ ബലത്തില്‍ ഷാര്‍ജയിലെ ജയിലില്‍ നിന്നും മോചിതരാക്കുമെന്ന പ്രഖ്യാപനം.ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കണം എന്നായിരുന്നു പിണറായി വിജയന്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ എന്തിനാണ് അവര്‍ തിരിച്ചുപോകുന്നത്, അവര്‍ ഷാര്‍ജയില്‍ നില്‍ക്കട്ടെ. ഷാര്‍ജ അവര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു സുല്‍ത്താന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com