കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം

സെക്രട്ടേറിയേറ്റിനു മുന്‍പിലും മറ്റു ജില്ലകളില്‍ ജില്ലാ കളക്ടറേറ്റുകളുകള്‍ക്ക് മുന്‍പിലുമായിരിക്കും സമരം നടത്തുക.
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം നടത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന് സമരം നടത്തുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു. സെക്രട്ടേറിയേറ്റിനു മുന്‍പിലും മറ്റു ജില്ലകളില്‍ ജില്ലാ കളക്ടറേറ്റുകളുകള്‍ക്ക് മുന്‍പിലുമായിരിക്കും സമരം നടത്തുക.

കെപിസിസി പ്രസിഡന്റ് എംഎം ഹസനാണ് സെക്രട്ടേറ്റിയറ്റിനുമുന്നിലെ സമരം ഉദ്ഘാടനം ചെയ്യുക. കൊല്ലം കളക്ടറേറ്റിന് മുന്നില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

എറണാകുളത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വിഎസ് ശിവകുമാര്‍ എംഎല്‍എയും കോഴിക്കോട്ട് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയും മലപ്പുറത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട് എംഐ ഷാനവാസ് എംപിയും കണ്ണൂരില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപിയും കാസര്‍കോട് സിപി ജോണും രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com