സര്‍ക്കാര്‍ കൈവിടില്ല; ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷിന്‌ മന്ത്രിയുടെ ഉറപ്പ്

ഫയലിനെക്കുറിച്ച് അന്വേഷിക്കുന്നതു പോലും ആദിവാസിയുടെ അഹന്തയായാണ് അവര്‍ കണ്ടത് - ഭാവിയില്‍ എന്റെ പഠനത്തിനോടപ്പം കൂടെയുണ്ടാകും മന്ത്രി ഉറപ്പ് നല്‍കിയതായും ബിനീഷ്‌
സര്‍ക്കാര്‍ കൈവിടില്ല; ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷിന്‌ മന്ത്രിയുടെ ഉറപ്പ്

സര്‍ക്കാര്‍ സഹായചിറകിലേറി ലണ്ടനില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ബാലനെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. ബിനീഷ് ബാലന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്. ലണ്ടനില്‍ സന്ദര്‍ശനത്തിനെത്തിയ വകുപ്പ് മന്ത്രി എ കെ ബാലനോടൊപ്പം.. ഭാവിയില്‍ എന്റെ പഠനത്തിനോടപ്പം കൂടെയുണ്ടാകും എന്നറിച്ചയിച്ചതില്‍ അതീവ സന്തോഷമെന്നും കുറിപ്പില്‍ പറയുന്നു. മന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്്റ്റ് ചെയ്തിട്ടുണ്ട്. 

സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അന്ത്രോപ്പോളജിയിലാണ് ബിനീഷ് ബാലന്‍ ഉപരിപഠനം നടത്തുന്നത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിന്ന് ഡവലപ്പ്‌മെന്റ് ഇക്കോണമിക്‌സില്‍ ബിരുദം നേടിയ ബിനീഷ് കേരള സര്‍വകലാശാലയില്‍ നിന്നായിരുന്നു എംബിഎ ബിരുദം നേടിയത്. ക്വാറി  പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെയ്താണ് പഠനച്ചെലവ് നിര്‍വഹിച്ചത്. വിദേശത്ത് ഉപരിപഠന സാധ്യത തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതെടെ ഇക്കാര്യം മന്ത്രി എകെ ബാലനും ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദേശത്തേക്ക് പോകാനായി അനുമതി ലഭിച്ചത്. എംബിഎ കഴിഞ്ഞപ്പോള്‍ തന്നെ ഗവേഷണത്തിലേക്ക് തിരിഞ്ഞ ബിനീഷ് മദ്യപാനസക്തി കുറയ്ക്കാനുള്ള പരമ്പാരഗത മരുന്നിനെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധം ജേണല്‍ ഓഫ് മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചിരുന്നു തുടര്‍ന്നാണ് ലണ്ടനില്‍ തുടര്‍ പഠനത്തിന് പോകാനുള്ള തീരുമാനമുണ്ടായത്.

ആദിവാസിയായതിനാല്‍ സെക്രട്ടേറിയറ്റില്‍ കടുത്ത അവഗണന നേരിടേണ്ടി വന്നതായും ബിനേഷ് പറഞ്ഞിരുന്നു. ഫയലിനെക്കുറിച്ച് അന്വേഷിക്കുന്നതു പോലും ആദിവാസിയുടെ അഹന്തയായാണ് അവര്‍ കണ്ടത്. സ്‌കോളര്‍ഷിപ് ലഭിച്ചതിനു പിന്നാലെ ആദ്യചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നോട് അല്‍പം പോലും ദയ കാണിച്ചില്ലെന്നും മറിച്ചായിരുന്നെങ്കില്‍ ഇതിനു മുന്‍പു ലണ്ടനില്‍ എത്തുമായിരുന്നുവെന്നും ബിനേഷ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com