ചൈനയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വ്യാപാരിയെ കണ്ടെത്തി

മാര്‍ച്ച് 23ന് യിവു മാര്‍ക്കറ്റില്‍ നിന്നാണ് ബനയെ കാണാതാവുന്നത്.
ചൈനയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വ്യാപാരിയെ കണ്ടെത്തി

മുംബൈ: ബിസിനസ് ആവശ്യത്തിനുള്ള സന്ദര്‍ശനത്തിനിടെ ചൈനയില്‍ കാണാതായ ഇന്ത്യന്‍ വ്യാപാരിയെ കണ്ടെത്തി. ദക്ഷിണ മുംബൈ സ്വദേശിയിയായ ബ്രെസ് അക്ബറലി ബനയെയാണ് കണ്ടെത്തിയത്. ചൈനയിലെ ജീജാങ് പ്രവിശ്യയില്‍ വച്ചായിരുന്നു ബനയെ കാണാതായത്. മാര്‍ച്ച് 23ന് യിവു മാര്‍ക്കറ്റില്‍ നിന്നാണ് ബനയെ കാണാതാവുന്നത്.

ജൂവലറി ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ബന ചൈനയിലെത്തിയത്. ജീജിങ്ങിലെ പ്രാദേശിക കച്ചവടക്കാരില്‍ ചിലര്‍ മറ്റൊരാളാണെന്ന് കരുതി ബനയെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജിഗര്‍ അബ്ബാസ് പറഞ്ഞു. പണമിടപാടുമായി തര്‍ക്കം നിലനിന്നിരുന്ന ആളാണെന്ന് കരുതിയാണ് ബനയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്.

തുടര്‍ന്ന് ബന തന്റെ പാസ്‌പോര്‍ട്ട് ഇവരെ കാണിക്കുകയും അവര്‍ ഉദ്ദേശിക്കുന്നയാള്‍ താനല്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. തുടര്‍ന്ന് തട്ടിക്കൊണ്ടു പോയവര്‍ ബനയെ വിട്ടയക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. ബന വെള്ളിയാഴ്ച തിരികെയെത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അന്ന് വരാന്‍ സാധിച്ചില്ലെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ബനയെ കണ്ടെത്തിയതായും ഇന്നു മുംബൈയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com