സന്തോഷ് ട്രോഫി നേടിയ കേരള ചുണക്കുട്ടികളെ അഭിനന്ദിച്ച് മമ്മൂട്ടി

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്ക് എത്തിച്ച ടീമിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി.
സന്തോഷ് ട്രോഫി നേടിയ കേരള ചുണക്കുട്ടികളെ അഭിനന്ദിച്ച് മമ്മൂട്ടി

കൊച്ചി: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്ക് എത്തിച്ച ടീമിനെ അഭിനന്ദിച്ച്നടന്‍ മമ്മൂട്ടി. കപ്പുയര്‍ത്തിയ താരങ്ങളെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ചിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ടീമിനെ അഭിന്ദിച്ചിരുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍.ആവേശകരമായ മത്സരത്തിലൂടെപെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം ബംഗാളിനെ തറപറ്റിച്ചത്. 2ന് എതിരെ നാല് ഗോളുകള്‍ക്കാണ് കേരളം 33ാം ട്രോഫി ലക്ഷ്യമിട്ടിറങ്ങിയ ബംഗാളിനെ പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com