ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ സുതാര്യത വേണം, മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2018 11:01 AM |
Last Updated: 02nd April 2018 11:01 AM | A+A A- |

കൊച്ചി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം സുതാര്യമാവണമെന്ന് ഹൈക്കോടതി. നിയമനങ്ങള്‍ക്ക് ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതേസമയം നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമെന്ന വാദം കോടതി അംഗീകരിച്ചില്ല.
ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്ന രീതിയെ ചോദ്യം ചെയ്ത് സമര്‍പ്പക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നിലവില്‍ നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നത്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹിന്ദു എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് നിയമത്തില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതു തത്വത്തില്‍ അംഗീകരിച്ചെങ്കിലും നിയമന രീതീ ഭരണഘടനാ വിരുദ്ധമെന്ന വാദത്തോട് കോടതി യോജിച്ചില്ല.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ പൊതുജനാഭിപ്രായം കണക്കിലെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി നിമയത്തില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദേശമുണ്ട്.