റേഡിയോ ജോക്കി വധം: സൂത്രധാരന്‍ അലിഭായ് വിദേശത്തേയ്ക്ക് കടന്നു; അന്വേഷണം വിദേശ വ്യവസായിലേക്ക് 

കായംകുളംകാരനായ അലിബായ് നേപ്പാളിലെ കഠ്മണ്ഡുവഴി ഖത്തറിലേക്ക് കടന്നതായാണ് വിവരം
റേഡിയോ ജോക്കി വധം: സൂത്രധാരന്‍ അലിഭായ് വിദേശത്തേയ്ക്ക് കടന്നു; അന്വേഷണം വിദേശ വ്യവസായിലേക്ക് 

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിന്റെ കൊാലപാതകത്തില്‍ മുഖ്യസൂത്രധാരന്‍ അലിബായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കായംകുളംകാരനായ അലിബായ് നേപ്പാളിലെ കഠ്മണ്ഡുവഴി ഖത്തറിലേക്ക് കടന്നതായാണ് വിവരം. കൊലപാതകം നടത്താന്‍ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് വന്നും പോകുകയും ചെയ്തത് സുരക്ഷ പാളിച്ചയായാണ് വിലയിരുത്തുന്നത്. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. 

അതേസമയം രാജേഷ് വധക്കേസില്‍ അന്വേഷണം വിദേശത്തെ വ്യവസായിലേക്ക് നീങ്ങുന്നതായാണ് സൂചന. ക്വട്ടേഷന്‍ നല്‍കിയതെന്ന് കരുതുന്ന ഖത്തറിലെ വ്യവസായിയെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായാണ് വിവരം. രാജേഷുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവുമായി അടുപ്പം പുലര്‍ത്തിയിരുന്നവരാണ് ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേരെന്ന് പൊലീസ് കണ്ടെത്തി. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്.

കായംകുളം സ്വദേശികളായ അപ്പുണ്ണിയുടെയും അലിഭായിയുടെയും നേതൃത്വത്തിലെ നാലംഗ ക്വട്ടേഷന്‍ സംഘമാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്ന സമയത്ത് രാജേഷുമായി ഫോണില്‍ സംസാരിച്ചിരുന്ന ദോഹയിലെ സ്ത്രീയുടെ ഭര്‍ത്താവുമായി അടുപ്പമുളളവരാണ് ഇവര്‍. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലയെന്നും പൊലീസ് വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com