മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസി

വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് മദ്യവിരുദ്ധ സമിതി അറിയിച്ചു 
മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസി

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ കെസിബിസി പ്രചാരണത്തിനിറങ്ങും. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രചാരണത്തിനിറങ്ങാനാണ് കെസിബിസിയുടെ തീരുമാനം. വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്നും മദ്യവിരുദ്ധ സമിതി അറിയിച്ചു. 

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചെങ്ങന്നൂരില്‍ ശക്തമായ തിരിച്ചടി നല്‍കും. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് വിശാല ഐക്യം രൂപീകരിക്കുമെന്നും കെസിബിസി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com